ദൈവത്തിന്റെ വടക്കുനോക്കിയന്ത്രം
രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത്,വാൾഡിമർ സെമെനോവ് എന്ന ജൂനിയർ എൻജിനിയർ, എസ് എസ് അൽകോവ ഗൈഡ് എന്ന കപ്പലിൽ ജോലി ചെയ്യുകയായിരുന്ന കാലത്ത്, നോർത്ത് കരോലീനയുടെ തീരത്ത് നിന്ന് ഏകദേശം മൂന്നൂറ് മൈൽ ദൂരെ മാറി ഒരു ജർമ്മൻ അന്തർവാഹിനികപ്പൽ പ്രത്യക്ഷപ്പെട്ട് കപ്പലിനെതിരേ വെടി ഉതിർത്തു. വെടിയേറ്റ കപ്പൽ തീ പിടിച്ച് , മുങ്ങുവാൻ തുടങ്ങി. സെമനോവയും അദ്ദേഹത്തിന്റെ ജോലിക്കാരും ചേർന്ന്, ലൈഫ് ബോട്ട് വെള്ളത്തിൽ ഇറക്കി ,വടക്കുനോക്കിയന്ത്രം ഉപയോഗിച്ച് കപ്പൽ ചാലുകൾ കണ്ടുപിടിച്ച് അങ്ങോട്ട് നീങ്ങി.മൂന്നു ദിവസങ്ങൾക്ക് ശേഷം, ഒരു റോന്തു ചുറ്റുന്ന വിമാനം ഇവരുടെ ലൈഫ് ബോട്ട് കണ്ട് തിരിച്ചറിഞ്ഞ് അടുത്ത ദിവസം യു എസ് എസ് ബ്രൂമേ എന്ന യു എസ് നേവിയുടെ യുദ്ധകപ്പൽ അവരെ രക്ഷിച്ചു.സെമെനോവയേയും ഇരുപത്തിയാറ് ജീവനക്കാരേയും രക്ഷപ്പെടുത്തിയത് ഒരർത്ഥത്തിൽ ആ കോമ്പസ് ആയിരുന്നു.
സങ്കീർത്തനക്കാരൻ ദൈവജനത്തെ ഓർമ്മിപ്പിക്കുന്നത് , ജീവിതത്തിൽ വഴി കാണിക്കുവാൻ ബൈബിൾ എന്ന ഒരു കോമ്പസ് ദൈവം സജ്ജമാക്കിയിട്ടുണ്ട് എന്നാണ്.അദ്ദേഹം തിരുവെഴുത്തിനെ ഒരു “വിളക്കി "നോട് (സങ്കീർത്തനം 119:105) ഉപമിച്ചിരിക്കുന്നു. ആ വിളക്ക് ദൈവത്തെ പിന്തുടരുന്നവരുടെ ജീവിതപാതയിലേക്ക് പ്രകാശം തെളിയിക്കുന്നു. ജീവിതത്തിന്റെ കുത്തൊഴുക്കിലൂടെ ലക്ഷ്യബോധമില്ലാതെ പോകുമ്പോൾ, ദൈവം തിരുവെഴുത്ത് ഉപയോഗിച്ച് , ആത്മീയമായ അക്ഷാംശ രേഖാംശരേഖകൾ മനസ്സിലാക്കി രക്ഷപ്പെടുവാൻ തന്നെ സഹായിക്കുമെന്ന് സങ്കീർത്തകൻ തിരിച്ചറിഞ്ഞു. അതുകൊണ്ട്, നിന്റെ പ്രകാശവും സത്യവും അയച്ച് തരേണമേ; നിന്റെ വിശുദ്ധ പർവ്വതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കുമാറാകട്ടെ(43:3) എന്ന് ദൈവത്തോട് പ്രാർത്ഥിച്ചു.
യേശുവിൽ വിശ്വസിക്കുന്ന നമുക്ക്, വഴി തെറ്റുമ്പോൾ, ദൈവത്തിനു പരിശുദ്ധാത്മാവിനാൽ നമ്മെ വഴിനടത്തുവാനും തിരുവെഴുത്തിലെ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാനും കഴിയും.ഞങ്ങൾ ബൈബിൾ വായിച്ച് പഠിച്ച് അതിലെ ജ്ഞാനത്തെ പിൻതുടർന്ന് നമ്മുടെ ഹൃദയങ്ങളും മനസ്സും രൂപാന്തരപ്പെടുത്തുവാൻ ദൈവം ഇടയാക്കട്ടെ.